അതേസമയം നിക്കോളാസ് പൂരാന്റെ വെടിക്കെട്ട് പ്രകടനം വലിയ ഘടകമാണെങ്കിലും മത്സരം പഞ്ചാബിന് അനുകൂലമാക്കിയത് ഗെയിലിന്റെ മാസ്മരിക പ്രകടനമായിരുന്നു. 4 ഓവറിൽ 24ന് ഒന്ന് എന്ന നിലയിൽ നിന്നും അഞ്ച് ഓവറിൽ 50ന് ഒന്ന് എന്ന നിലയിൽ മത്സരത്തിൽ കൃത്യമായ മൊമന്റം നൽകിയത് ഗെയിലിന്റെ വെടിക്കെട്ട് പ്രകടനമായിരുന്നു. തുഷാർ ദേഷ്‌പാണ്ഡെയുടെ ഓവറിൽ 26 റൺസാണ് ഗെയിൽ അടിച്ചെടുത്തത്.
ഐപിഎല്ലിൽ ഒരോവറിൽ 25ന് മുകളിൽ റൺസ് ഏഴ് വട്ടമാണ് ഗെയ്‌ൻ നേടിയത്. ഒരോവറിൽ 25 റൺസിന് മുകളിൽ റൺസ് രണ്ട് വട്ടം സ്വന്തമാക്കിയ ജോസ് ബട്ട്‌ലർ,ഷെയ്‌ൻ വാട്ട്സൺ,പൊള്ളാർഡ്,രോഹിത് ശർമ എന്നിവരാണ് ഗെയ്‌ലിന് പിന്നിലുള്ളത്. ഐപിഎല്ലിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസെന്ന റെക്കോഡും ഗെയ്‌ലിന്റെ പേരിലാണ്. 2011ൽ കേരള ടസ്‌ക്കേഴ്‌സിനെതിരെ നടന്ന മത്സരത്തിൽ പ്രശാന്ത് പരമേശ്വരന്റെ ഓവറിൽ ഗെയ്‌ൽ 37 റൺസ് അടിച്ചെടുത്തിരുന്നു.