ഐപിഎല്ലിൽ ഒൻപതാമത് ഒരു ടീം കൂടി വരുന്നുവെന്ന് സൂചന, ടീം അദാനിയുടെ ഉടമസ്ഥതയി‌ൽ?

ബുധന്‍, 11 നവം‌ബര്‍ 2020 (13:06 IST)
കൊവിഡ് വ്യാപനത്തിനിടയിലും ഐപിഎൽ വിജയകരമായി നടത്താൻ സാധിച്ചതിന്റെ ആഹ്‌ളാദത്തിലാണ് ബിസിസിഐ. ഇപ്പോളിതാ ആരാധകർക്ക് വലിയ ആവേശം നൽകുന്ന വാർത്തകളാണ് പുറത്തുവരുന്നത്. 2021ലെ ഐപിഎല്ലിന്റെ പതിനാലാം പതിപ്പിൽ ഒൻപതാമത് ഒരു ടീമിനെ കൂടിൽ ഉൾപ്പെടുത്താൻ ബിസിസിഐ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്.
 
അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കോര്‍പ്പറേറ്റ് ഭീമന്റെ ഉടമസ്ഥതയിലാകും പുതിയ ടീമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഫ്രാഞ്ചൈസിയുടെ ആസ്ഥാനവും അഹമ്മദാബാദാകും. അതിനാൽ തന്നെ അദാനി ഗ്രൂപ്പിന്റെ കീഴിലായിരിക്കും പുതിയ ടീമെന്നാണ് സൂചനകൾ. വരുന്ന വാർത്തകൾ സത്യമാണെങ്കിൽ ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള താരലേലം 2021 തുടക്കത്തിൽ തന്നെയുണ്ടാകും. ഇക്കാര്യം ബിസിസിഐ മറ്റ് ഫ്രാഞ്ചൈസികളെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍