വിശ്രമ സമയത്തും ചഹല്‍ ബൗളിങ് പരിശീലനത്തിലാണ്; പുകഴ്ത്തി കോലി

വ്യാഴം, 7 ഒക്‌ടോബര്‍ 2021 (09:27 IST)
യുസ്വേന്ദ്ര ചഹല്‍ നിരന്തരം ബൗളിങ് പരിശീലനത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി. ചഹല്‍ ഇപ്പോള്‍ കൂടുതല്‍ നന്നായി പന്തെറിയുന്നുണ്ടെന്നും വിശ്രമ സമയത്ത് പോലും ചഹല്‍ പരിശീലനം നടത്തുകയാണെന്നും കോലി പറഞ്ഞു. 
 
'ചഹല്‍ ഇപ്പോള്‍ വളരെ നന്നായി പന്തെറിയുന്നു. ഇടവേള സമയത്തും അദ്ദേഹം ബൗളിങ് പരിശീലനത്തിലാണ്. നല്ല രീതിയില്‍ പന്തെറിഞ്ഞുകൊണ്ട് അദ്ദേഹം മികച്ച തിരിച്ചുവരവാണ് നടത്തുന്നത്. ചഹലിന് നന്നായി പന്തെറിയാന്‍ സാധിക്കുന്നത് ടീമിന് ഏറെ പ്രതീക്ഷ നല്‍കുന്നു. ബോളുകൊണ്ട് അദ്ദേഹം ഞെട്ടിക്കുകയാണ്,' കോലി പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍