ബുമ്രയെ വാതോരാതെ പ്രശംസിച്ച സൂര്യകുമാര്‍ യാദവ് കഴിഞ്ഞ 2-3 വര്‍ഷങ്ങളിലായി നെറ്റ്‌സില്‍ പോലും നേരിട്ടിട്ടില്ലെന്ന് വ്യക്തമാക്കി. അതിനുള്ള കാരണവും സൂര്യ വ്യക്തമാക്കി. ഏകദേശം 2-3 വര്‍ഷക്കാലമായി ഞാന്‍ നെറ്റ്‌സില്‍ ബുമ്രയ്‌ക്കെതിരെ ബാറ്റ് ചെയ്തിട്ടില്ല. കാരണം ഒന്നെങ്കില്‍ അവന്‍ എന്റെ ബാറ്റ് ഒടിക്കും. അല്ലെങ്കില്‍ എന്റെ കാലൊടിക്കും. സൂര്യകുമാര്‍ പറഞ്ഞു.