എന്താണ് ഉദ്ദേശിക്കുന്നത് ? ഇങ്ങനെ പോയാല്‍ നാണക്കേട്; ഡ്രസിങ് റൂമില്‍ പൊട്ടിത്തെറിച്ച് രോഹിത് ശര്‍മ

വെള്ളി, 8 ഏപ്രില്‍ 2022 (08:15 IST)
മുംബൈ ഇന്ത്യന്‍സിന്റെ തുടര്‍ തോല്‍വിയില്‍ അസ്വസ്ഥനായി നായകന്‍ രോഹിത് ശര്‍മ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരം തോറ്റതിനു പിന്നാലെ ഡ്രസിങ് റൂമില്‍വെച്ച് സഹതാരങ്ങളോട് രോഹിത് പൊട്ടിത്തെറിച്ചു. ഈ സീസണില്‍ മൂന്ന് കളികള്‍ മുംബൈ തുടര്‍ച്ചയായി തോറ്റു കഴിഞ്ഞു. ടീം എന്ന നിലയില്‍ സമ്പൂര്‍ണ പരാജയമാണെന്നും ഇതിലൊരു മാറ്റമുണ്ടായില്ലെങ്കില്‍ ഈ സീസണ്‍ നാണക്കേടിന്റെ സീസണ്‍ ആകുമെന്നും രോഹിത് ശര്‍മ ടീം അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ആരും നൂറ് ശതമാനം പ്രകടനം ടീമിനായി നടത്തുന്നില്ലെന്ന വിമര്‍ശനമാണ് രോഹിത് ഉന്നയിച്ചത്. എങ്ങനെയെങ്കിലും വിജയവഴിയിലേക്ക് എത്തണമെന്നും അതിനായി എല്ലാവരും പരിശ്രമിക്കണമെന്നും രോഹിത് പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍