'അയ്യേ...അയ്യയ്യേ...'; രോഹിത് ശര്‍മയ്ക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്

വ്യാഴം, 7 ഏപ്രില്‍ 2022 (11:46 IST)
ഐപിഎല്ലില്‍ നാണക്കേടിന്റെ റെക്കോര്‍ഡിന് ഉടമയായി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. ബുധനാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ 12 പന്തില്‍ മൂന്ന് റണ്‍സുമായാണ് രോഹിത് ശര്‍മ പുറത്തായത്. ഈ മോശം ഇന്നിങ്‌സാണ് ഐപിഎല്ലിലെ നാണക്കേടിന്റെ റെക്കോര്‍ഡില്‍ രോഹിത് ശര്‍മയുടെ പേരും എഴുതിച്ചേര്‍ത്തത്. 
 
ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഒറ്റയക്ക സംഖ്യയില്‍ പുറത്തായ ബാറ്റര്‍ എന്ന നാണക്കേടാണ് രോഹിത് ശര്‍മയുടെ പേരില്‍ എഴുതി ചേര്‍ക്കപ്പെട്ടത്. ഇത് 61-ാം തവണയാണ് രോഹിത് ശര്‍മ ഒറ്റയക്ക സ്‌കോറിന് ഐപിഎല്ലില്‍ പുറത്താകുന്നത്. 60 തവണ ഒറ്റയക്ക സ്‌കോറിന് പുറത്തായ ദിനേശ് കാര്‍ത്തിക്കാണ് ഇപ്പോള്‍ രണ്ടാം സ്ഥാനത്ത്. 
 
സുരേഷ് റെയ്നയാണ് മൂന്നാംസ്ഥാനത്ത്. 53 തവണയാണ് അദ്ദേഹം ഒറ്റയക്ക സ്‌കോറിനു പുറത്തായത്. റോബിന്‍ ഉത്തപ്പ (52), ശിഖര്‍ ധവാന്‍ (49), അമ്പാട്ടി റായുഡു (47), വിരാട് കോലി (47) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍