ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; അടുത്ത ഐപിഎല്‍ സീസണിലും ധോണി കളിക്കും

ഞായര്‍, 21 നവം‌ബര്‍ 2021 (11:43 IST)
അടുത്ത ഐപിഎല്‍ സീസണിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മഹേന്ദ്രസിങ് ധോണി കളിക്കും. ഒരു സീസണില്‍ കൂടി നായകസ്ഥാനത്ത് തുടരാനാണ് ധോണിയുടെ തീരുമാനം. ചെന്നൈ ഫ്രാഞ്ചൈസിയുമായി ധോണി ഇക്കാര്യത്തില്‍ ധാരണയിലെത്തി. തന്റെ അവസാന ട്വന്റി 20 മത്സരം ചെന്നൈയില്‍ തന്നെയായിരിക്കുമെന്നാണ് ധോണി പറയുന്നത്. ചെന്നൈയുമായി തനിക്ക് ശക്തമായ ആത്മബന്ധമുണ്ടെന്നും തന്നെ പലതും പഠിപ്പിച്ചത് ചെന്നൈ ആണെന്നും ധോണി പറഞ്ഞു. മഹാലേലത്തില്‍ ധോണിയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫ്രാഞ്ചൈസി നിലനിര്‍ത്തുമെന്ന് ഇതോടെ ഉറപ്പായി. ധോണിക്ക് പുറമേ രവീന്ദ്ര ജഡേജ, ഋതുരാജ് ഗെയ്ക്വാദ് എന്നീ ഇന്ത്യന്‍ താരങ്ങളെയായിരിക്കും ചെന്നൈ ഫ്രാഞ്ചൈസി നിലനിര്‍ത്തുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍