ഇങ്ങനെ എറിയുമെന്ന് വിചാരിച്ചില്ല ! ബെയര്‍‌സ്റ്റോയുടെ ത്രോയില്‍ ഹൂഡ ഔട്ട്; എന്തൊരു ഉന്നമെന്ന് ആരാധകര്‍

ശനി, 30 ഏപ്രില്‍ 2022 (09:37 IST)
ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് ജോണി ബെയര്‍‌സ്റ്റോയുടെ കിടിലന്‍ ത്രോ. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് vs പഞ്ചാബ് കിങ്‌സ് മത്സരത്തിനിടെയാണ് ദീപക് ഹൂഡയെ ഔട്ടാക്കാന്‍ ബെയര്‍‌സ്റ്റോ മികച്ചൊരു ത്രോ ചെയ്തത്. 

Krunal Pandya not happy. pic.twitter.com/4HJk89FvYr

— Aditya Kumar (@AdityaK59738287) April 29, 2022
ലഖ്‌നൗവിന്റെ 13-ാം ഓവറിലാണ് സംഭവം. ക്രുണാല്‍ പാണ്ഡ്യയും ദീപക് ഹൂഡയുമായിരുന്നു ക്രീസില്‍. ക്രുണാല്‍ ഡീപ്പ് മിഡ് വിക്കറ്റിലേക്ക് അടിച്ച പന്ത് ബെയര്‍‌സ്റ്റോ അതിവേഗം ത്രോ ചെയ്യുകയായിരുന്നു. രണ്ട് റണ്‍സ് ഓടിയെടുക്കാനുള്ള സമയമുണ്ടായിരുന്നു. എന്നാല്‍, രണ്ടാം റണ്ണിനായി ഓടിയ ഹൂഡ നോണ്‍ സ്‌ട്രൈക് എന്‍ഡിലേക്ക് സാവധാനത്തിലാണ് ഓടിയത്.

ഡീപ്പ് മിഡ് വിക്കറ്റില്‍ നിന്ന് നേരിട്ട് സ്റ്റംപ്‌സിലേക്ക് എറിയാന്‍ പറ്റില്ലെന്ന് വിചാരിച്ചാണ് ഹൂഡ പതുക്കെ ഓടിയത്. എന്നാല്‍, ബെയര്‍സ്‌റ്റോയുടെ മിന്നല്‍ ത്രോ നോണ്‍ സ്‌ട്രൈക് എന്‍ഡിലെ കുറ്റി തെറിപ്പിച്ചു. ഹൂഡ പുറത്തായി. ആ റണ്‍ഔട്ടില്‍ ക്രുണാല്‍ പാണ്ഡ്യ വളരെ അസ്വസ്ഥനായി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍