ബെന്‍ സ്റ്റോക്‌സിനെ ലേലത്തില്‍ വിളിച്ചത് ധോണിക്ക് പകരക്കാരനാക്കാന്‍; ഭാവി മുന്നില്‍കണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്

വെള്ളി, 23 ഡിസം‌ബര്‍ 2022 (16:57 IST)
ചെന്നൈ സൂപ്പര്‍ കിങ്‌സ് കോടികള്‍ മുടക്കി ബെന്‍ സ്റ്റോക്‌സിനെ സ്വന്തമാക്കിയത് ഭാവി മുന്നില്‍കണ്ട്. മഹേന്ദ്രസിങ് ധോണി നായകപദവി ഒഴിയുമ്പോള്‍ ബെന്‍ സ്റ്റോക്‌സിനെ നായകനാക്കാനാണ് ഫ്രാഞ്ചൈസിയുടെ ആലോചന. ഈ സീസണോടു കൂടി ധോണി ഐപിഎല്ലില്‍ നിന്ന് വിരമിച്ചേക്കും. ധോണിക്ക് ശേഷം ബെന്‍ സ്റ്റോക്‌സിനെ പോലെ പരിചയസമ്പത്തുള്ള ഒരു താരം ടീമിനെ നയിക്കുന്നത് ഗുണം ചെയ്യുമെന്ന് മുന്നില്‍കണ്ടാണ് താരലേലത്തില്‍ കോടികള്‍ മുടക്കി സ്‌റ്റോക്‌സിനെ റാഞ്ചിയത്. ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഹീറോയ്ക്കായി വാശിയേറിയ പോരാട്ടമാണ് ലേലത്തില്‍ കണ്ടത്. ഒടുവില്‍ 16.25 കോടി രൂപയ്ക്കാണ് ചെന്നൈ സ്‌റ്റോക്‌സിനെ റാഞ്ചിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍