അജ്ഞാതന്‍ മതില്‍ ചാടി; വൈറ്റ് ഹൗസിന്റെ ഒരുഭാഗം ഒഴിപ്പിച്ചു

ശനി, 20 സെപ്‌റ്റംബര്‍ 2014 (11:07 IST)
യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയുടെ അതിര്‍ത്തിയിലുള്ള മതില്‍ ചാടി അജ്ഞാതന്‍ അകത്തുകടന്നു. തുടര്‍ന്ന് സുരക്ഷാകാരണങ്ങളുടെ ഭാഗമായി വൈറ്റ് ഹൗസിന്റെ ഒരുഭാഗം ഒഴിപ്പിച്ചു. 
 
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പ്രസിഡന്റ് ഒബാമയും പെണ്‍മക്കളും സ്വകാര്യ ഹെലികോപ്റ്ററില്‍ മേരിലാന്‍ഡിലേക്ക് പോയി നിമിഷങ്ങള്‍ക്കകം ആണ് സംഭവം. നുഴഞ്ഞുക്കയറ്റക്കാരനെ കണ്ടെത്താനായില്ല.
 
സെപ്റ്റംബര്‍ 11-നും സമാനരീതിയിലുള്ള സംഭവമുണ്ടായി. അന്ന് വടക്കേയതിര്‍ത്തിയിലുള്ള മതിലാണ് അജ്ഞാതന്‍ ചാടിക്കടന്നത്. ഇയാളെ പിന്നീട് അറസ്റ്റുചെയ്തിരുന്നു.
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക