അതിനിടെ സ്ഫോടനത്തില്‍ മരണസംഖ്യ 61 ആയി ഉയര്‍ന്നു. പത്ത് സ്ത്രീകളും എട്ട് കുട്ടികളും ഉള്‍പ്പെടെയാണ് 61 പേര് മരിച്ചത്. മൂന്ന് സുരക്ഷാ ജീവനക്കാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നൂറിലധികം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ലാഹോറിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസും പാക് ഇന്റലിജന്‍സും അന്വേഷണം തുടങ്ങി.