പാകിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിച്ചുകൊണ്ടുള്ള നിയമനിര്‍മാണത്തിന് അമേരിക്ക ഒരുങ്ങുന്നു. ഇതുസംബന്ധിച്ച നിയമഭേദഗതി ബില്‍ യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചതായാണ് വിവരം. അന്തര്‍ദേശീയ തലത്തില്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ പാകിസ്ഥാന്‍ സ്വീകരിക്കുന്നുണ്ടോ എന്നകാര്യം സംബന്ധിച്ചും 90 ദിവസത്തിനകം പ്രസിഡന്റ് റിപ്പോര്‍ട്ട് പുറത്തിറക്കും.
ബില്‍ സംബന്ധിച്ച് നാല് മാസങ്ങള്‍ക്കുള്ളില്‍ ഔദ്യോഗിക തീരുമാനം കൈക്കൊള്ളുമെന്നാണ് വിവരം. പാകിസ്ഥാന്‍ കാലങ്ങളായി അമേരിക്കയുടെ ശത്രുക്കള്‍ക്ക് പ്രോത്സാഹനങ്ങളും സഹായങ്ങളും നല്‍കിവരുന്നുണ്ട്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുക മൂലം പാകിസ്ഥാന്‍ ഇതു സംബന്ധിച്ച മാനദണ്ഡങ്ങളെ എങ്ങനെ മറികടക്കുന്നു എന്നും ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കും.