റഷ്യയ്ക്കുമേല്‍ ലോക രാജ്യങ്ങള്‍ കടുത്ത ഉപരോധം തീര്‍ക്കുന്നു

വെള്ളി, 18 ജൂലൈ 2014 (11:11 IST)
ഉക്രൈന്‍ റഷ്യ പോരില്‍ ലോകരാജ്യങ്ങള്‍ റഷ്യയ്ക്കുമേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നു. ഉക്രൈന്‍ വിമതര്‍ക്ക് റഷ്യ സഹായം നല്‍കുന്നുവെന്നാരോപിച്ച് അമേരിക്കയും യൂറോപ്പ്യന്‍ യൂണിയനുമാണ് പുതിയ ഉപരോധം സൃഷ്ടിച്ചത്.

ഉപരോധം ഉഭയകക്ഷിബന്ധത്തിന്റെ അന്ത്യമായിരിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ അമേരിക്കയ്ക്കും യൂറോപ്പ്യന്‍ യൂണിയനും മുന്നറിയിപ്പ് നല്‍കി. നേരത്തെ അമേരിക്കയും റഷ്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. സാമ്പത്തിക, സൈനിക, ഊര്‍ജ മേഖലകളിലാണ് അവര്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. വിമതരെ സഹായിക്കുന്ന നടപടികളില്‍ നിന്ന് റഷ്യ പിന്‍വാങ്ങണമെന്നാണ് അമേരിക്കയുടെ നിലപാട്.

തങ്ങളുടെ വിമാനം റഷ്യന്‍ വ്യോമസേന വെടിവെച്ചിട്ടതായി ഉക്രൈന്‍ ആരോപിച്ചു. ഉക്രൈനിലെ കിഴക്കന്‍പ്രദേശമായ ലുഹാന്‍സ്‌കില്‍ വെച്ച് യുദ്ധവിമാനത്തില്‍ മിസൈല്‍ ഏല്‍ക്കുന്നതിന്റെ വീഡിയോചിത്രവും പുറത്തുവിട്ടിട്ടുണ്ട്. ഉക്രൈന്റെ രണ്ട് ജെറ്റ് വിമാനങ്ങള്‍ വെടിവെച്ചിട്ടത് തങ്ങളാണെന്ന് വിമതര്‍ അവകാശപ്പെട്ടു. ഇത് വിശ്വസനീയമല്ലെന്നാണ് ഉക്രൈനിന്റെ വിലയിരുത്തല്‍.

വെബ്ദുനിയ വായിക്കുക