യു സി ബ്രൌസര്‍ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തും!
ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള വെബ് ബ്രൌസറാണ് യു സി ബ്രൌസര്‍. എന്നാല്‍ യുസി ബ്രൗസര്‍ ഫോണ്‍ നമ്പറുകളും ഫോണിലെ മറ്റു വിവരങ്ങളും ചോര്‍ത്തുന്നതായാണ് പുതിയ കണ്ടെത്തല്‍. കനേഡിയന്‍ സാങ്കേതിക ഗവേഷണ സ്ഥാപനമായ സിറ്റിസണ്‍ ലാബ്സിന്റേതാണ് കണ്ടെത്തല്‍
ബ്രൗസറിന്റെ ഇംഗ്ലീഷ്, ചൈനീസ് വേര്‍ഷനുകള്‍ സെര്‍ച്ച് വിവരങ്ങള്‍, ഉപഭോക്താവിന്റെ ഫോണിലുള്ള വിവരങ്ങള്‍, നമ്പറുകള്‍, ലൊക്കേഷന്‍ എന്നിവ വളരെ എളുപ്പത്തില്‍ ചോര്‍ത്താന്‍ കഴിയുന്നവയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിലൂടെ ഉപയോക്താക്കളുടെ സ്വകാര്യത നഷ്ടമാകുമെന്നും സ്ഥാപനം വിലയിരുത്തുന്നു. ചൈനീസ് കമ്പനിയായ ആലിബാബയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് യു.സി ബ്രൗസര്‍. വിഷയം ഗൗരവമായി പരിഗണിക്കാം എന്ന് അലിബാബ വക്താവ് പറഞ്ഞു.