കേരളത്തില്‍ യു എ ഇ കോണ്‍സുലേറ്റ് തുറക്കും

വ്യാഴം, 18 ജൂണ്‍ 2015 (15:39 IST)
പ്രവാസിമലയാളികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. കേരളത്തില്‍ കോണ്‍സുലേറ്റ് തുറക്കാന്‍ യു എ ഇ തീരുമാനമെടുത്തു.
 
ഇതു സംബന്ധിച്ച് യു എ ഇ പ്രസിഡന്റ് ഷെയ്‌ഖ് ഖലീഫാ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. 
 
കേരളത്തിനു പുറമെ ന്യൂയോര്‍ക്ക് സിറ്റിയില്‍ കോണ്‍സുലേറ്റും മംഗോളിയ, സൈപ്രസ്, പെറു എന്നിവിടങ്ങളില്‍ എംബസികള്‍ തുറക്കാനും യു എ ഇ ഉത്തരവിട്ടു.
 

വെബ്ദുനിയ വായിക്കുക