ഇനി വിശാലമായി ട്വീറ്റ് ചെയ്യാം; 140 അക്ഷര പരിമിതി എടുത്തുകളഞ്ഞു
ട്വിറ്റർ ഇനി മുതല്‍ സന്ദേശങ്ങള്‍ക്ക് അല്പം നീളം കൂടിയാലും പ്രശ്നമില്ല. ഡയറക്ട് മെസേജുകള്‍ക്ക് ടൈപ് ചെയ്യാവുന്ന അക്ഷരങ്ങളുടെ പരിധി ട്വിറ്റര്‍ 10,000 ആയി ഉയര്‍ത്തിയ സാഹചര്യത്തിലാണിത്.
നേരത്തെ പരിമതി 140 അക്ഷരങ്ങളായിരുന്നു. ഇതുമൂലം കൂടുതല്‍ കാര്യങ്ങള്‍ ട്വീറ്റിലൂടെ പങ്കുവെക്കാനാകുന്നില്ളെന്ന പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ മാറ്റം.എന്നാല്‍ പൊതു ട്വീറ്റുകളുടെ പരിമിതി 140 അക്ഷരങ്ങളായി തുടരും.
നേരത്തെ ഈ വര്‍ഷം ആരംഭത്തില്‍ ഗ്രൂപ്പ് ഡയറക്ട് മെസേജ് സര്‍വീസ് സൌകര്യം ട്വിറ്റര്‍ നല്‌കിയിരുന്നു. ഒന്നിലധികം ആളുകളോടു സംവദിക്കാനും അതേസമയം, സ്വകാര്യ സന്ദേശം അയയ്ക്കാനും അവസരം ലഭിച്ചിരുന്നു.