ഒരു മീനിന്റെ വില 23 ലക്ഷം!!!

ചൊവ്വ, 6 ജനുവരി 2015 (15:06 IST)
വാര്‍ത്തകളില്‍ നിറയാന്‍ പലരും പലവഴികളും നോക്കും. എന്നാല്‍ ജപ്പാനിലെ സുഷി ഹോട്ടല്‍ ശൃംഖലയുടെ ഉടമയായ കിയോഷി കിമുറ വാര്‍ത്തയായത് ഒരു മീന്‍ വാങ്ങിയിട്ടാണ്. ഒരു മീനിലെന്ത് വാര്‍ത്തയിരിക്കുന്നു എന്ന് ചോദിക്കാന്‍ വരട്ടെ, കാരണം ഇദ്ദേഹം വാങ്ങിയ മീന്നിന്റെ വില എത്രയാണെന്ന് അറിയാമോ? വെറും 23 ലക്ഷം രൂപ മാത്രം!!!
 
ടോക്യോയിലെ പ്രശസ്‌തമായ സൂക്‌ജി മത്സ്യ ചന്തയില്‍ നിന്നാണ് കിയോഷി കിമുറ മീന്‍ വാങ്ങിയത്. നമ്മുടെ നാട്ടിലെ ചൂരയുടെ ഇനത്തില്‍പ്പെട്ട ബ്ളൂഫിന്‍ ട്യൂണ എന്ന മീനാണ് വിദ്വാന്‍ ഇത്രയും വിലകൊടുത്ത് വാങ്ങിയത്. അതും ഒരെണ്ണം. ജപ്പാന്‍കാരുടെ ഇഷ്ട മീനാണിത്. ദിവസവും നൂറുകണക്കിന് ട്യൂണ മല്‍സ്യങ്ങളാണ് ഈ ചന്തയില്‍ നിന്ന് വിറ്റഴിക്കപ്പെടുന്നത്. ഇത്തവണ പുതുവര്‍ഷത്തിന്റെ അന്ന് ട്യൂണയ്ക്ക് മാര്‍ക്കറ്റില്‍ ഡിമാന്‍ഡ് കൂടുതലായിരുന്നു. അതിനാല്‍ കൂടുതല്‍ വില നല്‍കുന്നവര്‍ക്കു മാത്രമെ ഇതിനെ ലഭിക്കുമായിരുന്നുള്ളു.
 
അതിനാലാണ് കിയോഷി കിമുറ 45 ലക്ഷം യെന്‍ (23 ലക്ഷം രൂപ)നിന് ഒരു ബ്ളൂഫിന്‍ ട്യൂണയെ വാങ്ങിയത്. ഇതിന് 180 കിലോഗ്രാം തൂക്കമുണ്ട്. ഇത് മൂന്നാം തവണയാണ് കക്ഷി ഇത്രയും വിലകൊടുത്ത് ട്യൂണ വാങ്ങുന്നത്. കഴിഞ്ഞ വര്‍ഷം 9 കോടി 23 ലക്ഷം രൂപയ്ക്ക് ഒരു ബ്ളൂഫിന്‍ ട്യൂണയെ വാങ്ങി ഇയാള്‍ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. അന്ന് വാങ്ങിയതിന് 222 കിലോയായിരുന്നു തൂക്കം. ട്യൂണ പ്രിയരായ ജപ്പാനികളുടെ ഓരൊ തമാശകള്‍ അല്ലെ?
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക