പെഷാവറില്‍ ഭീകരാക്രമണം; നാല് ഭീകരര്‍ ഉള്‍പ്പെടെ അഞ്ച് മരണം

വെള്ളി, 2 സെപ്‌റ്റംബര്‍ 2016 (10:39 IST)
പാക്കിസ്ഥാനിലെ പെഷാവറിൽ ഭീകരാക്രമണം. ഒരു ക്രിസ്ത്യൻ കോളനിയിലാണ് ആക്രമണം നടന്നത്. ഇന്നു രാവിലെ ആറു മണിയോടെയാണ് ആക്രമണം നടന്നത്. ഒരു പ്രദേശവാസി കൊല്ലപ്പെടുകയും നാലു ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു.
 
അഞ്ചോ ആറോ ഭീകരർ കോളനിക്കുള്ളിൽ കയറിയിട്ടുള്ളതായാണു പുറത്തു വരുന്ന വിവരം. ഏറ്റുമുട്ടൽ ഇപ്പോളും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഹെലിക്കോപ്റ്റർ റോന്തുചുറ്റുന്നുണ്ട്. സംഭവസ്ഥലം ഒഴിപ്പിച്ചതായാണ് വിവരം.

വെബ്ദുനിയ വായിക്കുക