എടുത്ത് കൊടുക്കാന്‍ പറഞ്ഞ താലി വധുവിന്റെ കഴുത്തില്‍ കെട്ടാന്‍ നോക്കി; സുബ്രഹ്മണ്യന്‍ സ്വാമി ‘പ്ലിംഗ്’
ബി.ജെ.പി മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിക്ക് പിണഞ്ഞ അമളി സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം നടന്നത്.
വരന് താലി കൈമാറാന്‍ സ്വാമിയേയാണ് ക്ഷണിച്ചത്. പിന്നീട് സംഭവിച്ചത് ഏവരെയും ഞെട്ടിപ്പിക്കുന്ന സംഭവമാണ്. വരന് താലി കൈമാറേണ്ട സ്വമി അത് നേരെയെടുത്ത് വധുവിന്റെ കഴുത്തില്‍ ചാര്‍ത്താന്‍ ശ്രമിച്ചു.
ഉടന്‍ മറ്റുള്ളവര്‍ ഇടപെട്ടതിനാല്‍ സ്വാമി വീണ്ടും കല്ല്യാണം കഴിക്കാതെ രക്ഷപെടുകയായിരുന്നു.