രാജ്യത്തിനെതിരായ് പ്രവർത്തിച്ചുവെന്ന കാരണത്താൽ യു എസ് വിദ്യാർത്ഥിയെ 15 വർഷം കഠിന പണിക്ക് ഉത്തര കൊറിയൻ സുപ്രീംകോടതി ഉത്തരവിട്ടു. ഉത്തര കൊറിയയിൽ സന്ദർശനത്തിനെത്തിയതായിരുന്നു ഇരുപത്തിയൊന്നുകാരനായ യു എസ് വിദ്യാർത്ഥി. ചൈനയുടെ സിൻഹുവ വാർത്താ ഏജൻസിയാണ് വിവരം റിപ്പോർട്ട് ചെയ്തത്.