മലമുകളിൽനിന്നും ഫ്രിഡ്ജ്‌ താഴേക്കെറിഞ്ഞ് യുവാക്കൾ, പൊലീസ് കൊടുത്തത് ഒന്നാന്തരം പണി !

ബുധന്‍, 7 ഓഗസ്റ്റ് 2019 (19:32 IST)
മലമുകളിൽനിന്നും താഴേക്ക് ഫ്രിഡ്ജ്‌ വലിച്ചെറിഞ്ഞ യുവാക്കൾക്ക് ഒന്നാന്തരം പണികൊടുത്ത് പൊലീസ്. സ്പെയിനിലെ അൽമേരിയയിലാന് സംഭവം ഉണ്ടായത്. രണ്ട് സുഹൃത്തുക്കൾ ചേർന്ന് വാഹനത്തിൽ കൊണ്ടുവന്ന ഫ്രിഡ്ജ് മലമുകളീലെ റോഡിൽനിന്നും താഴേക്ക് എറിയുകയായിരുന്നു. പൊലീസ് ഇവരെക്കൊണ്ട് തന്നെ ചുമപ്പിച്ച് ഫ്രിഡ്ജ് മുകളിലെത്തിച്ചു. അതായിരുന്നു അവർക്കുള്ള ശിക്ഷ.
 
ഇലക്ട്രിക് ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് ഇരുവരും. ഉപയോഗശൂന്യമായ ഫ്രിഡ്ജ് വാഹത്തിൽ കൊണ്ടുവാന്ന് ഇവർ മലമുകളിൽനിന്നും താഴേക്ക് എറിയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ഇവർ സമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. 'ഞങ്ങൾ ഈ ഫ്രിഡ്ജ് റീ സൈക്കിൾ ചെയ്യുകയാണ്' എന്ന് യുവാക്കളിൽ ഒരാൾ വിളിച്ചുപറയുന്നത് വീഡിയോയിൽ കേൾക്കാം.  
 
വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയതോടെ രൂക്ഷ വിമർശനമാണ് ഇരുവർക്കും ലഭിച്ചത്. പരിസ്ഥിതിയ മലിനമാക്കുന്ന പ്രവർത്തിയണ് ഇരുവരുടെയും ഭാഗത്തുനിന്നും ഉണ്ടായത് എന്നായിരുന്നു പ്രധാന വിമർശനം, ഇതോടെ പൊലീസ് യുവാക്കളെ തേടി കണ്ട്പിടിച്ച്. മലയുടെ താഴ്വാരത്ത് കിടക്കുകയായിരുന്ന ഉപേക്ഷിച്ച ഫ്രിഡ്ജ് ഇവരോട് തന്നെ ചുമന്ന് മുകളിലേക്കെത്തിക്കാൻ പറഞ്ഞു  
 
ഇരുവരും ഏറെ പണിപ്പെട്ടാണ് ഫ്രിഡ്ജ് ‌വീണ്ടും മലമുകളിൽ എത്തിച്ചത് ഇരുവരും ചേർന്ന് ഫ്രിഡ്ജ് മലമുകളിലേക്ക് ചുമന്ന് കൊണ്ടുവരുന്നതിന്റെ വീഡിയോ പൊലീസ് പകർത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു, ഈ വീഡിയോയും വൈറലായി 

#ÚLTIMAHORA| Así ha recogido el joven implicado el frigorífico que había lanzado por un monte en #Almeria.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍