ദക്ഷിണ കൊറിയയ്ക്ക്‌കെതിരെ യുദ്ധത്തിന് തയ്യാറെടുക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം
ദക്ഷിണ കൊറിയയ്ക്ക്‌കെതിരെ യുദ്ധത്തിന് തയ്യാറെടുക്കാന്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉൻ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍.സർക്കാർ സംവിധാനത്തിലുള്ള കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതിര്‍ത്തിയില്‍ ദക്ഷിണ കൊറിയയുമായി ഉണ്ടായ വെടിവയ്പ്പ് നടന്നിരുന്നു.അതിർത്തിയിൽ ലൗഡ് സ്പീക്കറുപയോഗിച്ചു പ്രചാരണം നടത്തുന്നതാണ് ഉത്തര കൊറിയയെ പ്രകോപിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് 48 മണിക്കൂറിനുള്ളില്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സൈനിക നടപടി നേരിടേണ്ടിവരുമെന്നാണ് ഉത്തര കൊറിയ അറിയിച്ചിരിക്കുന്നത്.
കിങ് ജോങ് ഉൻ അധ്യക്ഷനായ കേന്ദ്ര സൈനിക കമ്മിഷൻ (സിഎംസി) ഇന്നലെ രാത്രി വൈകി അടിയന്തര യോഗം ചേർന്നിരുന്നു. ഇന്നു വൈകുന്നേരം പ്രാദേശിക സമയം അഞ്ച് മണി മുതൽ കൊറിയൻ സൈന്യമായ കൊറിയൻ പീപ്പിൾസ് ആർമി (കെപിഎ) യുദ്ധസജ്ജമാകണമെന്ന് യോഗം നിർദേശിച്ചു. ആക്രമണം നടന്നാല്‍ ശക്തമായി തിരിച്ചെടിക്കുമെന്ന് ദക്ഷിണ കൊറിയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.