ദുബായിൽ വാഹനാപകടത്തിൽ ഏഴു മരണം; ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന
ചൊവ്വ, 26 ജൂലൈ 2016 (18:50 IST)
ദുബായിലുണ്ടായ വാഹനാപകടത്തില്‍ ഏഴുപേര്‍ മരിച്ചു. മിനി ബസിൽ ട്രക്ക് ഇടിച്ചാണ് അപകടം നടന്നത്. അപകടത്തില്‍ പതിമൂന്ന് പേര്‍ക്ക് പരുക്കേറ്റു. പലരുടേയും പരുക്ക് അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ദുബായ് എമിറേറ്റ്സ് റോഡിൽ ജബൽ അലിക്കടുത്തായി ചൊവ്വ ഉച്ചയോടെയായിരുന്നു അപകടം നടന്നത്.
ദുബായിലെ ഒരു കമ്പനിയിലെ ജീവനക്കാരാണ് മരിച്ചത്. ഇവരിൽ ഇന്ത്യക്കാരുമുണ്ടെന്നാണ് ആദ്യ റിപ്പോർട്ടുകൾ.
നിരോധിത സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന പിക്കപ്പിൽ ഇടിച്ച ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് മിനി ബസിൽ ഇടിച്ചത്. മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റിയിരിക്കുകയാണ്.