2,723 അടി ഉയരത്തില്‍ നിന്നും ഒരു സെല്‍ഫി
സെല്‍ഫി തരംഗമായി മാറിയിരിക്കുന്ന കാലമാണിത് . സെല്‍ഫികളെടുക്കാനായി പ്രത്യേക ഫോണുകള്‍ വരെ ഇന്ന് വിപണിയില്‍ ലഭ്യമാണ്.എന്നാല്‍ 2,723 അടി ഉയരത്തില്‍ നിന്നുമാണ് സെല്‍ഫി ഉയരത്തില്‍ നിന്നും സെല്‍ഫിയെടുക്കുക അതും ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍നിന്ന് ആരും ചിന്തിച്ചിട്ട് പോലുമുണ്ടാവില്ല ഇത്തരമൊരു സെല്‍ഫി. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ദുബായില്‍ താമസിക്കുന്ന ബ്രിട്ടീഷ് ഫോട്ടോഗ്രാഫറാണ് ജെറാള്‍ഡ് ഡൊണോവന്‍.
ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകളില്‍ പ്രത്യേക സ്റ്റാന്‍ഡിലായിരുന്നു ക്യാമറ ഘടിപ്പിച്ചത്. പ്രത്യേക പനോരമിക് ക്യാമറ ഉപയോഗിച്ചാണ് ജറാര്‍ഡ് ഈ ഫോട്ടോ പകര്‍ത്തിയത്‍. ഐ ഫോണ്‍ ആപ്പ് ഉപയോഗിച്ചാണ് ക്യാമറ ക്ലിക്ക് ചെയ്തത്.
ഈ ഉയരത്തില്‍നിന്ന് ദുബായിയുടെ 360 ഡിഗ്രിയില്‍ ഉള്ള ടൈം ലാപ്‌സും ജെറാള്‍ഡ് പകര്‍ത്തി.ദുബായിയുടെ അപൂര്‍വമായ ആകാശക്കാഴ്ച ലഭിക്കുന്നതാണ് ജെറാള്‍ഡ് പകര്‍ത്തിയ ചിത്രങ്ങള്‍.