ടെന്നിസിലും ഒത്തുകളി: വിംബിള്‍ഡണില്‍ വമ്പന്‍ താരങ്ങള്‍ ഒത്തു കളിച്ചതായി ബിബിസി റിപ്പോര്‍ട്ട്
തിങ്കള്‍, 18 ജനുവരി 2016 (13:59 IST)
ടെന്നിസിലും ഒത്തുകളി വിവാദം നടന്നതായി ബി ബി സി റിപ്പോര്‍ട്ട്. വിംബിൾഡൺ ജേതാക്കൾ ഉൾപ്പടെയുള്ള ഗ്രാൻഡ്‌സ്ലാം താരങ്ങള്‍ക്കെല്ലാം ഒത്തുകളിയിൽ പങ്കുണ്ടെന്ന വാദം ഞായറാഴ്ചയാണ് ബി ബി സി റിപ്പോർട്ട് ചെയ്തത്. അമ്പതു റാങ്കിനിടയിലുള്ള പതിനാറു കളിക്കാർ കഴിഞ്ഞ പത്തു വർഷത്തിനിടെ നിരന്തരമായി ഒത്തുകളിയിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് ബി ബി സിയുടെ വെളിപ്പെടുത്തൽ.
റഷ്യ, ഇറ്റലി എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഒത്തുകളി നടന്നത്. ആരോപണ വിധേയരായവർ ഇപ്പോഴും ഈ രംഗത്ത് തുടരുന്നുണ്ട്. ഒത്തുകളി ആരോപണത്തെ തുടർന്ന് 2007ൽ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തുടരന്വേഷണം നടന്നില്ല.
ലോക ടെന്നിസിലെ പല ഉന്നതർക്കും വാതുവെപ്പിൽ പങ്കുണ്ടെന്ന് തെളിയിക്കുന്ന രഹസ്യ ഫയലുകൾ തങ്ങളുടെ പക്കലുണ്ടെന്നും ബി ബി സി അവകാശപ്പെടുന്നു. റഷ്യ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഒത്തുകളി നടന്നിട്ടുള്ളത്. ഒത്തുകളിയില്‍ ഉള്‍പ്പെട്ടവര്‍ ഇപ്പോഴും ഈ രംഗത്ത് തുടരുന്നുണ്ടെന്നും ബി ബി സി വ്യക്തമാക്കുന്നു.