സന്തോഷം കൂടുതലുള്ള ലോകരാജ്യങ്ങളില്‍ കൊളംബിയ ഒന്നാമത്; സൌദി മൂന്നാമത്

ഞായര്‍, 10 ജനുവരി 2016 (12:41 IST)
സന്തോഷം കൂടുതലുള്ള ലോകരാജ്യങ്ങളില്‍ കൊളംബിയ ഒന്നാമത്. ഫിജി, സൌദി അറേബ്യ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. വിന്‍ ഗാലപ് ഇന്‍റര്‍നാഷനല്‍ 68 രാജ്യങ്ങളില്‍ നിന്നുള്ള 66,040 പ്രതിനിധികളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വ്വേയില്‍ ആണ്‌ ലോകത്ത് കൂടുതല്‍ സന്തോഷമുള്ള രാജ്യങ്ങളെ കണ്ടെത്തിയത്.

രാജ്യത്തെ സമ്പത്തും സ്ഥിരതയുമാണ് സൌദി ജനതയെ വോട്ടുചെയ്യാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം. രാജ്യത്ത്  സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ഒരു നടപടിയും എടുക്കുന്നില്ലെന്നും അഭിപ്രായസ്വാതന്ത്ര്യത്തിന് കടുത്ത വെല്ലുവിളി നേരിടുന്നുണ്ടെന്നും ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ കുറ്റപ്പെടുത്തിയിരുന്ന സാഹചര്യത്തിലാണ്  സൌദിയുടെ അതിശയിപ്പിക്കുന്ന ഈ നേട്ടം.

അതേസമയം, ഈ ആരോപണങ്ങളെല്ലാം മറ്റുള്ളവര്‍ കെട്ടിച്ചമക്കുന്നതാണെന്നും ഇത്തരത്തില്‍ ഒരു പ്രശ്നങ്ങളും രാജ്യത്ത് ഇല്ലെന്നുമാണ് സൌദിയുടെ നിലപാട്.

കൊളംബിയയും ഫിജിയും ആദ്യ രണ്ടുസ്ഥാനങ്ങള്‍ പങ്കിട്ട പട്ടികയില്‍ ഇറ്റലിയും ഫ്രാന്‍സും ആദ്യ പത്തുസ്ഥാനങ്ങളില്‍ ഇടം പിടിച്ചു. മയക്കുമരുന്നു കടത്തുകാരുടെ പറുദീസയായ മെക്സികോ എട്ടാം സ്ഥാനത്തെത്തി. സന്തോഷം തീരെ ഇല്ലാത്ത രാജ്യമായി ഗ്രീസ് തിരഞ്ഞെടുക്കപ്പെട്ടു.

വെബ്ദുനിയ വായിക്കുക