സഹപാഠിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു; ഇന്ത്യക്കാരനെ അറസ്‌റ്റ് ചെയ്‌തു

ചൊവ്വ, 24 ഫെബ്രുവരി 2015 (16:57 IST)
യുഎസില്‍ സഹപാഠിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് 18 കാരനായ ഇന്ത്യക്കാരനെ അറസ്‌റ്റു ചെയ്‌തു. ദി സ്‌റ്റേറ്റ്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ ന്യൂയോര്‍ക്കിലെ വിദ്യാര്‍ത്ഥിയും ഡല്‍ഹി സ്വദേശിയുമായ അഭയ്‌ പാണ്ഡെയെയാണ് പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് അറസ്‌റ്റിലായത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ സഹപാഠിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന അഭയ്‌ പാണ്ഡെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതി. അറസ്‌റ്റിനെ തുടര്‍ന്ന് യുവാവിനെ ഓസ്‌വേഗോ ടൗണ്‍ കോടതി പിന്നീട്‌ റിമാന്‍ഡ്‌ ചെയ്‌തു. അതേസമയം അഭയ്‌ പാണ്ഡെക്കെതിരെ യൂണിവേഴ്‌സിറ്റിയും നടപടിക്ക്‌ ഒരുങ്ങുകയാണ്‌.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക