പൈലറ്റ് സെല്‍ഫിയെടുത്തു; വിമാനം തകര്‍ന്നു വീണു

വ്യാഴം, 5 ഫെബ്രുവരി 2015 (15:53 IST)
സെല്‍ഫി ഭ്രമം മൂത്ത് ലോകത്ത് പല ആളുകളും അപകടത്തില്‍ പെടുകയും പലരും മരണപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സെല്‍ഫി ഒരു വിമാനം തര്‍ത്ത വാര്‍ത്തയാണ് അമേരിക്കയില്‍ നിന്ന് എത്തുന്നത്. അമേരിക്കയിലെ കൊളറാഡോയില്‍ കഴിഞ്ഞവര്‍ഷം മെയില്‍ ചെറുവിമാനം തകര്‍ന്ന് വീണതിനു കാരണം പൈലറ്റ് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതാണെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍.
 
അമേരിക്കയിലെ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് നടത്തിയ അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചത്. പൈലറ്റ് സെല്‍ഫി എടുക്കുന്നതിനിടയില്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അത് അപകടത്തില്‍ പെടുകയുമായിരുന്നു എന്നാണ് അവര്‍ കണ്ടെത്തിയത്. പൈലറ്റും യാത്രക്കാരും സെല്‍ഫികള്‍ എടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിമാനത്തിന്റെ വിന്‍ഡ് ഷീല്‍ഡില്‍ ഘടിപ്പിച്ചിരുന്ന ക്യാമറ പകര്‍ത്തിയിട്ടുണ്ട്. പൈലറ്റ് ടെസ്റ്റ് മെസേജുകള്‍ ടൈപ്പ് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. 
 
ഇവ പരിശോധിച്ചതിനു ശേഷമാണ് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് ഈ നിഗമനത്തില്‍ എത്തിയത്. വിമാനം പറന്നുയരുകയും ലാന്‍ഡ് ചെയ്യുകയും ചെയ്യുന്നത് അടക്കമുള്ള പലസമയത്തും പൈലറ്റുമാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അമേരിക്ക വിലക്കിയിട്ടുണ്ട്. എന്നാല്‍ സ്വകാര്യ വിമാനക്കമ്പനികള്‍ പലപ്പൊഴും ഇവ പാലിക്കാറില്ല. അതാണ് അപകടത്തിനു കാരണമായത്.  മെയ് 31 ന് അര്‍ധരാത്രി തകര്‍ന്നുവീണ അപകടത്തില്‍ ഇന്ത്യന്‍ വംശജനായ പൈലറ്റ് അമൃതപാല്‍ സിങ്ങും വിമാനത്തിലെ യാത്രക്കാരനും തല്‍ക്ഷണം മരിച്ചിരുന്നു. ഒറ്റ എന്‍ജിനുള്ള സെസ്‌ന 150 കെ ചെറുവിമാനമാണ് അപകടത്തില്‍ പെട്ടത്. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് https://play.google.com/store/apps/details?id=com.webdunia.app&hl=en ചെയ്യുക. ഫേസ്ബുക്കിലും https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl ട്വിറ്ററിലും https://twitter.com/Webdunia_Mal പിന്തുടരുക.

വെബ്ദുനിയ വായിക്കുക