ഡൊണാള്‍ഡ് ട്രംപിനെ ഉപദേശിക്കാന്‍ ഒരു ഇന്ത്യന്‍ വനിതയും

വ്യാഴം, 15 ഡിസം‌ബര്‍ 2016 (09:45 IST)
അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശക സമിതിയില്‍ ഇന്ത്യന്‍ സാന്നിധ്യം. ഇന്ത്യന്‍ വംശജയും പെപ്‌സികോ സി ഇ ഒയുമായ ഇന്ദ്ര നൂയി ആണ് ഉപദേശക സമിതിയിലേക്ക് എത്തുന്നത്. പെപ്സിക്കോയിലെ അവരുടെ മികച്ച പ്രകടനം അമേരിക്കയുടെ സാമ്പത്തികമേഖലയില്‍ കൂടുതല്‍ ഗുണം ചെയ്യുമെന്ന് ട്രംപ് പറഞ്ഞു.
 
ട്രംപിന്റെ 19 അംഗ ഉപദേശകസമിതിയില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് നൂയി. വ്യവസായമേഖലയില്‍ നിന്ന് മറ്റ് രണ്ട് വ്യക്തികളെയും ഉപദേശക സമിതിയിലേക്ക് ഇന്ദ്ര നൂയിക്കൊപ്പം തെരഞ്ഞെടുത്തിട്ടുണ്ട്.
 
യൂബര്‍ സി ഇ ഒ ട്രാവിസ് കലാനിക്ക്, സ്പേസ് എക്സ് ചെയര്‍മാന്‍ ഈലോണ്‍ മസ്ക് എന്നിവരാണ് പുതിയതായി ഉപദേശകസമിതിയില്‍ എത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികള്‍ അമേരിക്കയില്‍ നിന്നുള്ളതാണെന്നും അത്തരത്തിലുള്ള കമ്പനികളുടെ സി ഇ ഒമാര്‍ ഉപദേശകസമിതിയില്‍ എത്തുന്നത് നല്ലതാണെന്ന് ട്രംപ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക