പൌളിന വേഗയ്ക്ക് വിശ്വസുന്ദരി പട്ടം
88 രാജ്യങ്ങളില്‍ നിന്നുള്ള എതിരാളികളെ പിന്തള്ളി കൊളംബിയന്‍ സുന്ദരി പൌളിന വേഗ വിശ്വസുന്ദരി പട്ടത്തിന് അര്‍ഹയായി. യുഎസ് സുന്ദരി നിയ സാഞ്ചസാണ് ഫസ്റ്റ് റണ്ണര്‍ അപ്. ഉക്രൈന് സുന്ദരി ഡയാന ഹര്‍കുഷ രണ്ടാം റണ്ണര്‍ അപ്പായി.
യുഎസിലെ ഫ്ളോറിഡയില്‍ നടന്ന മത്സരത്തില്‍ യുഎസ്, നെതര്‍ലന്‍ഡ്, ഉക്രൈന്, ജമൈക്ക എന്നിവിടങ്ങളില്‍ നിന്നുള്ള സുന്ദരിമാരെ അവസാന റൌണ്ടില്‍ പിന്തള്ളിയാണ് 22കാരിയായ പൌളിന വിശ്വ സുന്ദരി പട്ടം ചൂടിയത്. കൊളംബിയയില്‍ ബിസിനസ് അഡ്മിനിസ്ട്രേഷന് വിദ്യാര്‍ഥിനിയാണ് വിശ്വ സുന്ദരി.