പാല്‍മീറയിലെ ലയണ്‍ ഓഫ് അല്‍-ലാത് സ്മാരകം ഐ.എസ് തകര്‍ത്തു
സിറിയയിലെ പാല്‍മീറയിലെ ചരിത്രപ്രാധാന്യമുള്ള ലയണ്‍ ഓഫ് അല്‍-ലാത് എന്നറിയപ്പെട്ടിരുന്ന ലയണ്‍ സ്റ്റാച്യു ഐ എസ് നശിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. സ്മാരകം കഴിഞ്ഞയാഴ്ചയാണ് പുനര്‍സൃഷ്ടിക്കാന്‍ കഴിയാത്ത വിധം തച്ചുടച്ചു കളഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബി.സി ഒന്നാം നൂറ്റാണ്ടിലുള്ളതാണ് ഈ സ്റ്റാച്യൂ. നൂറ്റാണ്ടികളോളം മണ്ണിനടിയില്‍ കിടന്ന ഇത് 1977ല്‍ പോളീഷ് ആര്‍കിയോളജി സംഘമാണ് കണ്ടെടുത്തത്.യുനെസ്കോയുടെ ലോക പൈതൃക പടട്ടികയില് ഉള്‍പ്പെട്ടിരുന്ന പാല്‍മീറ സര്‍ക്കാരിന്റെ പക്കല്‍ നിന്നും മെയ് 21നാണ് ഐ.എസ് പിടിച്ചെടുത്തത്.