രാജ്യത്തെ മോഡി വിരുദ്ധരെ ഒപ്പം നിര്‍ത്താന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. പാക് പത്രമായ ഡോണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ‘തീവ്രവാദ’ നിലപാടുകള്‍ക്ക് എതിരെ പ്രതികരിക്കണമെന്ന് ഇന്ത്യക്കാരോട് അഭ്യര്‍ത്ഥിക്കുമെന്ന് പാക് സുരക്ഷ ഉപദേഷ്‌ടാവ് സര്‍താജ് അസീസ് വ്യക്തമാക്കി.
ഇന്ത്യയ്ക്കെതിരെ സാധ്യമായതും സ്ഥായിയായതുമായ നയങ്ങളാണ് നടപ്പിലാക്കുക. കൂടാതെ, കശ്‌മീര്‍ വിഷയത്തില്‍ ആഗോളതലത്തില്‍ പുതിയ തന്ത്രങ്ങള്‍ നടപ്പിലാക്കുമെന്നും സര്‍താജ് അസീസ് വ്യക്തമാക്കുന്നു. പാക് സെനറ്റില്‍ ആയിരുന്നു ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.