പാക് ക്രിക്കറ്റ് താരം ജുനൈദ് ഖാന്റെ ആദ്യ കുട്ടി മരിച്ചു; ഭാര്യ ആശുപത്രിയില്‍ ചികിത്സയില്‍, എല്ലാവരും പ്രാര്‍ഥിക്കണമെന്ന് താരം
പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ജുനൈദ് ഖാന്റെ ആദ്യകുട്ടി മരിച്ചതായി റിപ്പോര്‍ട്ട്. കുട്ടി മരിച്ചെന്നും ഭാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും താരം തന്നെയാണ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. അതേസമയം കുട്ടിയുടെ മരണകാരണം വ്യക്തമാക്കിയിട്ടില്ല.
കുട്ടിയുടെ മരണകാരണം എന്തെന്ന് വ്യക്തമാക്കാന്‍ ജുനൈദ് തയാറായിട്ടില്ല. ഭാര്യ ചികിത്സയില്‍ ആണെന്നും പ്രാര്‍ഥിക്കണമെന്നും ട്വറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്ഥാനായി 22 ടെസ്‌റ്റുകളും 52 ഏകദിനങ്ങളും ഒമ്പത് ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് ജുനൈദ്.