വൈദ്യം തോറ്റു; ഒമാന്‍ സുല്‍ത്താന്‍ യാഗം നടത്തുന്നു
വ്യാഴം, 13 നവംബര്‍ 2014 (14:24 IST)
വൈദ്യവും ശാസ്‌ത്രവും തോറ്റതോടെ സുല്‍ത്താന്‍ യാഗം ചെയ്യാന്‍ തീരുമാനിച്ചു. യാഗത്തിന് ഒരുങ്ങിയത് സാക്ഷാല്‍ ഒമാന്‍ സുല്‍ത്താന്‍ ആയകാരണമാകും സംഭവം ലോകം മുഴുവന്‍ അറിഞ്ഞിട്ടും മുസ്ലിം ഭരണ കൂടമോ എന്തിനും ഏതിനും ഫത്വ
ഇറക്കുന്ന ഐഎസ് ഐഎസ് ഭീകരും ഇതുവരെ ഒന്നും മിണ്ടാതെ മാളത്തില്‍ തന്നെ ഇരിക്കുന്നത്.
തന്റെ വന്‍ കുടലില്‍ ബാധിച്ച ക്യാന്‍സര്‍ ചികിത്സിച്ച് ഭേധമാക്കാന്‍ കഴിയാത്തതു മൂലമാണ് ബാംഗ്ലൂരിലെ ജ്യോതിഷി ചന്ദ്രശേഖര്‍ സ്വാമിയുടെ നേതൃത്വത്തില്‍ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന യാഗം നടത്താന്‍ സുല്‍ത്താന്‍ തീരുമാനിച്ചത്. എഴുപത്തിരണ്ടുകാരനായ സുല്‍ത്താന്‍ ക്വാബൂസ് ബിന്‍ സെയ്ദാണ് യാഗം വേദിയില്‍ ഒരു കൊച്ചു കുട്ടിയെ പോലെ എന്തിനും തയാറായി ഇരിക്കുന്നത്.
ഇരുപത്തിരണ്ടു പേര്‍ അടങ്ങുന്ന സംഘമാണ് രോഗശാന്തിക്കായി മഹാധന്വന്തരി യാഗം, പൂര്‍ണ നവഗ്രഹ ഹോമം, മഹാ മൃതൃഞ്ജയ യാഗം, മഹാവിഷ്ണു യാഗം എന്നിവ നടത്തുന്നത്. മസ്ക്കറ്റ് എയര്‍പോര്‍ട്ടിന് സമീപമാണ് യാഗശാല ഒരുക്കിയിരിക്കുന്നത്. യാഗത്തില്‍ ഇന്ത്യാക്കാരും സുല്‍ത്താന്റെ കുടുംബവും പങ്കെടുക്കുന്നുണ്ടെന്ന് ജ്യോതിഷി ചന്ദ്രശേഖര്‍ സ്വാമി പറഞ്ഞു.