ഒബാമ ഇന്ത്യ സന്ദര്‍ശിച്ചാല്‍ ചൈനയ്ക്കെന്താ കാര്യം?

തിങ്കള്‍, 2 ഫെബ്രുവരി 2015 (15:56 IST)
അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ചൈനയെന്തിനാണ് അസ്വസ്ഥരാകുന്നത്. ഇക്കാര്യം ചോദിച്ചത് മറ്റാരുമല്ല അമേരിക്കന്‍ പ്രസിഡന്റ് ഒബാമ തന്നെയാണ്. ഇന്ത്യാ സന്ദര്‍ശത്തിനിടെ ഒരു പ്രമുഖ മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിയാണ്‌ ഒബാമ ഇക്കാര്യം പറഞ്ഞത്. തന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ചൈന പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 
 
തന്റെ ഇന്ത്യാ സന്ദര്‍ശനം സംബന്ധിച്ച്‌ ചൈനീസ്‌ സര്‍ക്കാര്‍ നടത്തിയ പ്രസ്‌താവനകള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും ഒബാമ അഭിമുഖത്തില്‍ പറയുന്നു. ഇന്ത്യയുമായി യു.എസിന്‌ അടുത്ത ബന്ധമാണ്‌ ഉള്ളത്‌. ഒട്ടേറെ കാര്യങ്ങളില്‍ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും സമാനതകളുണ്ട്. ഇന്ത്യയും യു.എസും ജനാധിപത്യ രാജ്യങ്ങളാണ്‌ എന്നതും പല നയതന്ത്ര കാര്യങ്ങളിലും തുറന്ന ചര്‍ച്ചയ്‌ക്ക് വേദിയുണ്ടാകുന്നു എന്നതുമാണ്‌ ഇതില്‍ പ്രധാനം. 
 
എന്നാല്‍ ഇക്കാര്യത്തില്‍ ചൈനയുടെ ഭരണ സംവിധാനം തികച്ചും വ്യത്യസ്ഥമാണ്. ചൈന അഭിവൃദ്ധിപ്പെടുന്നതില്‍ അമേരിക്കയ്ക്കും സന്തോഷമണുള്ളത്. എന്നാല്‍ മറ്റുള്ളവര്‍ക്ക്‌ നഷ്‌ടം വരുത്തി നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന ചൈനയുടെ രീതികളോടാണ്‌ എതിര്‍പ്പ്‌. വളര്‍ച്ച ഒരിക്കലും മറ്റുള്ളവരുടെ തളര്‍ച്ചയുടെ മേലാകരുതെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. സമാധാനത്തിലധിഷ്‌ഠിതമായ ചൈനയുടെ വളര്‍ച്ചയില്‍ താല്‍പര്യമുള്ളവരാണ്‌ യുഎസ്‌ എന്നും ഒബാമ പറഞ്ഞു.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക