ഏപ്രിൽ 11 മുതൽ 28 വരെയാണ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്കാർക്കും നിലവിൽ ഇന്ത്യയിലുള്ള ന്യൂസിലൻഡ് പൗരന്മാർക്കും വിലക്ക് ബാധകമാണ്. ഇന്ത്യയുലെ സ്ഥിതിഗതികൾ പരിഗണിച്ചുകൊണ്ട് യാത്രാവിലക്കിൽ ഇളവ് നൽകുന്ന കാര്യം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചത്. 1,26,789 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.