ബാഗില്‍ ബോംബുണ്ടെന്ന്‌ ‘തമാശയ്ക്ക്‘ പറഞ്ഞ ഡോക്ടര്‍ക്ക് 90,000 ഡോളര്‍ പിഴ

ചൊവ്വ, 2 ഡിസം‌ബര്‍ 2014 (16:37 IST)
തന്റെ ബാഗില്‍ ബോംബുണ്ടെന്ന്‌ പറഞ്ഞ് ഭീതി പടര്‍ത്തിയ ഡോക്‌ടര്‍ക്ക്‌ 90,000 ഡോളറോളം പിഴ!. മാനുവല്‍ അല്‍വാരദോ എന്ന 60 കാരനാണ്‌ ഭീമന്‍ തുക പിഴയായി ലഭിച്ചത്. 
 
ഒക്‌ടോബര്‍ 22 ന്‌ ബൊഗോട്ടയിലേക്ക്‌ പോകുന്നതിനായി വിമാനത്തില്‍ കയറുന്നതിനു മുന്‍പ് സുരക്ഷാ പരിശോധനയുടെ സമയത്താണ് തന്റെ ബാഗില്‍ സി-4 വിഭാഗത്തിലുളള സ്‌ഫോടകവസ്‌തുക്കളുള്ളതായി പറഞ്ഞത്. ഇതെത്തുടര്‍ന്ന് സുരക്ഷാ ഏജന്‍സികള്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇതേത്തുടര്‍ന്ന് ഇയാള്‍ താന്‍ തമാശ പറഞ്ഞതാണെന്ന്‌ തിരുത്തിയെങ്കിലും വൈകിപ്പോയിരുന്നു.
 
ബോംബു ഭീഷണിയെത്തുടര്‍ന്ന് മിയാമി വിമാനത്താവളം ഒഴിപ്പിക്കേണ്ടി വന്നതും വിമാനങ്ങള്‍ വൈകിയതും ബോംബു സ്‌ക്വാഡിനെയും മറ്റ്‌ സുരക്ഷാ ഏജന്‍സികളെയും അടിയന്തര ഘട്ടത്തെ നേരിടാന്‍ തയ്യാറാക്കേണ്ടി വന്നതുമാണ്‌ ഭീമന്‍ പിഴയ്‌ക്ക് ഇടയാക്കിയത്.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്    ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക