കൊലപാതകം: യുഎഇയില്‍ മലയാളികള്‍ക്ക് വധശിക്ഷ
വ്യത്യസ്‌ത കൊലപാതക കേസുകളില്‍ യുഎഇയില്‍ രണ്ടു മലയാളികളെ വധശിക്ഷയ്‌ക്ക് വിധിച്ചു. ഷാര്‍ജ, റാസല്‍ ഖൈമ കോടതികളാണ് ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്. കണ്ണൂര്‍ സ്വദേശിയേയും തൃശൂര്‍ സ്വദേശിയേയുമാണ് വധശിക്ഷയ്‌ക്ക് വിധിച്ചിരിക്കുന്നത്.
ഷാര്‍ജയിലെ അസ്‌ഹര്‍ അല്‍ മദീന സെന്റര്‍ മാനേജറെ കൊലപ്പെടുത്തിയ കേസിലാണ് കണ്ണൂര്‍ കൊളച്ചേരി കമ്പില്‍ പള്ളിപ്പറമ്പ് സ്വദേശി അബ്‌ദുല്‍ ബാസിത്തിനെ (24) ഷാര്‍ജ കോടതി വധശിക്ഷയ്‌ക്ക് വിധിച്ചത്. പണം തട്ടിയെടുക്കാനായിരുന്നു കൊലപാതകം നടത്തിയത്.
കൂട്ടുകാരനായ ഫിലിപ്പൈന്‍ യുവാവിനെ വധിച്ച കേസിലാണ് തൃശൂര്‍ ചാവക്കാട് സ്വദേശിക്ക് റാസല്‍ ഖൈമയിലെ കോടതി വധശിക്ഷ വിധിച്ചത്. ഫിലിപ്പൈന്‍ യുവാവ് സ്വകാര്യ ചിത്രങ്ങള്‍ ശേഖരിച്ചശേഷം പണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് മലയാളി ഇയാള്‍ക്ക് പണം നല്‍കുകയും ചെയ്‌തു. എന്നാല്‍ പതിവായി കൂടുതല്‍ പണം ആവശ്യപ്പെട്ടതോടേ ഫിലിപ്പൈന്‍ യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു.