ഗൾഫാർ മുഹമ്മദ് അലി ജയിൽ മോചിതനായി

ചൊവ്വ, 7 ജൂണ്‍ 2016 (16:24 IST)
ഒമാനിൽ ജയിലിലായിരുന്ന പ്രവാസി വ്യവസായി ഗൾഫാർ മുഹമ്മദലി ജയിൽ മോചിതനായി. 3 വർഷത്തിന് ശേഷമാണ് മുഹമ്മദലി മോചിതനാകുന്നത്. 15 വർഷമായിരുന്നു അലിയുടെ ശിക്ഷാകാലാവധി. റംസാൻ മാസത്തോടനുബന്ധിച്ചുള്ള പൊതുമാപ്പിന്റെ ഭാഗമായാണ് അലിക്ക് കോടതി മോചനം അനുവദിച്ചത്.
 
വ്യാപാര വ്യവസായ കേസിൽ 2014 മാർച്ചിൽ മസ്ക്കറ്റ് ക്രിമിനൽ കോടതിയായിരുന്നു അലിക്ക് ശിക്ഷ വിധിചച്ചിരുന്നത്. ഒമാൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള എണ്ണ ഉൽപ്പാദന സ്ഥാപനമായ പെട്രോളിയം ഡവലെപ്മെന്റ് കമ്പനിയിൽ നിന്നും കരാറുകൾ നേടിയെടുക്കുന്നതിനായി കൈക്കൂലി നൽകി സ്വാധിച്ചു എന്നതാണ് അലിക്കെതിരെ കോടതി നിരീക്ഷിച്ച കുറ്റം.
 
15 വർഷം തടവും 27 കോടി രൂപ പിഴയുമായിരുന്നു മസ്ക്കറ്റ് കോടതി വിധിച്ചത്. കമ്പനിയിലെ മേധാവിയടക്കം അഞ്ചു ഉദ്യോഗസ്ഥർ കുറ്റക്കാർ ആണെന്ന് കോടതി അന്നു വിധിച്ചിരുന്നു. ശിക്ഷാവിധിയുടെ പശ്ചാത്തലത്തിൽ ഒമനിലെ ക്മ്പനിയിൽ നിന്നും ഡയറക്ടർ സ്ഥാനം മുഹമ്മദ് അലി നേരത്തേ രാജിവെച്ചിരുന്നു. ഒരു ഇന്ത്യൻ വ്യവസായി ഒമനിൽ ഇത്രയും നീണ്ട കാലയളവിൽ ശിക്ഷയ്ക്ക് വിധേയനാകുന്നതും ഇതാദ്യമായിരുന്നു.

വെബ്ദുനിയ വായിക്കുക