നീ മുസ്ലിമാണോ, ഈ പേര് എവിടെ നിന്നു ലഭിച്ചു ?; മുഹമ്മദ് അലിയുടെ മകനെ വിമാനത്താവളത്തിൽ നിര്‍ത്തിപ്പൊരിച്ചു - ഒടുവില്‍ ഫോട്ടോ കാണിച്ച് തടിയൂരി
മുസ്ലീം പേരുള്ളതിനെ ചൊല്ലി ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ മകൻ, മുഹമ്മദ് അലി ജൂണിയറിനെ വിമാനത്താവളത്തിൽ രണ്ടു മണിക്കൂറോളം തടഞ്ഞുവച്ചു. ഫെബ്രുവരി ഏഴിന് ഫ്ളോറിഡയിലെ ലോഡർഡേൽ ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചായിരുന്നു സംഭവം.
നിങ്ങൾക്ക് മുഹമ്മദ് അലി എന്ന പേര് എവിടെ നിന്നാണ് ലഭിച്ചത്, നിങ്ങള്‍ മുസ്ലിം ആണോ എന്നും ഉദ്യോഗസ്ഥർ ചോദിച്ചതായി അലി മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന്‍റെ അമ്മ ഖലീഹ കമാഷോയെയും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു. മുഹമ്മദ് അലിക്കൊപ്പമുള്ള ഫോട്ടോ കാണിച്ചതുകൊണ്ട് ഇവരെ കടത്തിവിട്ടത്.
മുഹമ്മദ് അലിയുടെ ആദ്യ ഭാര്യയായ ഖാലിലാ കമാച്ചോ അലിയോടൊപ്പം ജമൈക്കയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം തിരിച്ചെത്തിയപ്പോഴാണ് മുസ്ലീം പേരുള്ളതിനെ തുടര്‍ന്ന് ജൂനിയര്‍ മുഹമ്മദലിയെ തടഞ്ഞുവെച്ചതും ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയതും.