രണ്ട് ഇന്ത്യക്കാരെ ലിബിയയില്‍ തട്ടിക്കൊണ്ടു പോയി

ബുധന്‍, 16 സെപ്‌റ്റംബര്‍ 2015 (19:19 IST)
രണ്ട് ഇന്ത്യക്കാരെ ലിബിയയില്‍ തട്ടിക്കൊണ്ടു പോയി. ലിബിയയിലെ സിര്‍തില്‍ നിന്നാണ് തട്ടിക്കൊണ്ടു പോയത്. 
 
ഒഡീഷയില്‍ നിന്നുള്ള പ്രവാശ് രഞ്ജന്‍ ശമല്‍, ആന്ധ്രാപ്രദേശില്‍ നിന്നുള്ള രാമമൂര്‍ത്തി കൊശനം എന്നിവരെയാണ് തട്ടിക്കൊണ്ടു പോയത്.
 
പ്രശ്നം നയതന്ത്രതലത്തില്‍ ഏറ്റെടുക്കുമെന്നും സംഭവം സ്ഥിരീകരിക്കുന്നതിനായി ട്രിപ്പോളിയിലെ ഇന്ത്യന്‍ കാര്യാലയം അന്വേഷണം നടത്തുകയാണെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
 
കാണാതായ ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിനും അവരുടെ സുരക്ഷയ്ക്കും വേണ്ടി ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക