ലോസ് ആഞ്ചലസ് വിമാനത്താവളത്തിൽ വെടിവെപ്പെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്

തിങ്കള്‍, 29 ഓഗസ്റ്റ് 2016 (11:28 IST)
ലോസ് ആഞ്ചലസ് വിമാനത്താവളത്തിൽ വെടിവെപ്പ് നടന്നുയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്ത്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അധികൃതർ അറിയിച്ചത്. അതേസമയം ഇത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് അമേരിക്കന്‍ പൊലീസ് വ്യക്തമാക്കി.
 
വിമാനത്താവളത്തിൽ പൊതു സുരക്ഷ ഉറപ്പാക്കാൻ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും തിരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. കൂടാതെ നൂറുകണക്കിനാളുകളെ വിമാനത്താവളത്തിന്റെ ഭാഗത്ത് നിന്നും ഒഴിപ്പിച്ചതായും ആഗമന-പുറപ്പെടൽ ടെർമിനലുകൾ അടച്ചതായി അധികൃതർ അറിയിച്ചു
 
വിമാനത്താവളത്തിൽ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയില്ലെന്ന് ലോസ് ആഞ്ചലസ് പൊലീസ് വകുപ്പ് സി ബി എസ് ന്യൂസിനോട് വ്യക്തമാക്കി. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക