കശ്മീർ ഇന്ത്യയുടെ വിഷയം, പരിഹാരം കാണേണ്ടത് പാകിസ്ഥാനും ഇന്ത്യയും; ബ്രിട്ടൺ ഇടപെടില്ലെന്ന് തെരേസ മേ

വ്യാഴം, 27 ഒക്‌ടോബര്‍ 2016 (13:56 IST)
കശ്മീർ വിഷയത്തിൽ ബ്രിട്ടൺ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന് ബ്രിട്ടൺ പ്രധാനമന്ത്രി തെരേസ മേ. കശ്മീർ ഇന്ത്യയുടെ പ്രശ്നമാണ്. കശ്മീരിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് അറുതി വരുത്തേണ്ടത് പാകിസ്ഥാനും ഇന്ത്യയും തന്നെയെന്ന് തെരേസ മേ അറിയിച്ചു. വിഷയത്തിൽ ബ്രിട്ടൺ ഇടപെടില്ലെന്നും ഈ സർക്കാർ അധികാരത്തിൽ എത്തിയതുമുതൽ സ്വീകരിച്ച നിലപാട് തുടരുമെന്നും തെരേസ മേ വ്യക്തമാക്കി. 
 
അടുത്ത മാസം തെരേസ മേ നടത്താനിരിക്കുന്ന ഇന്ത്യാ സന്ദരശന വേളയിൽ കശ്മീർ ഒരു വിഷയമാകുമോ എന്ന ചോദ്യത്തിനാണ് പ്രധാനമന്ത്രിയുടെ മറുപടി. നവംബർ ആറു മുതൽ എട്ടുവരെയാണു മേയുടെ ഇന്ത്യാ സന്ദർശനം. യൂറോപ്പിനു പുറത്തു തെരേസയുടെ ആദ്യ സന്ദർശനമാണ് ഇന്ത്യയിലേത്.
 
അതേസമയം, ഇന്ന് രാവിലേയും പാകിസ്ഥാൻ ഇന്ത്യൻ അതിർത്തിയിൽ വെടിയുതിർത്തു. അതിർത്തിയിലെ സേനാ ഉദ്യോഗസ്ഥരേയും ഗ്രാമവാസികളേയും ലക്ഷ്യം വെച്ചായിരുന്നു പാകിസ്ഥാന്റെ ആക്രമണം. ആക്രമണത്തിൽ ഏഴ് പേർക്ക് പരുക്കേറ്റിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക