പത്തു വര്‍ഷം മുമ്പ് കാണാതായ പെണ്‍കുട്ടി തിരിച്ചെത്തി!

വ്യാഴം, 22 മെയ് 2014 (13:07 IST)
കാണാതായ പെണ്‍കുട്ടീ ഒരു ദശാബ്ദത്തിനു ശേഷം തിരിച്ചെ
ത്തി. വെളിപ്പെട്ടത് പീഡനത്തിന്റെയും തട്ടിക്കൊണ്ടുപോകലിന്റെയും നീണ്ട പത്തുവര്‍ഷങ്ങള്‍. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് സംഭവം നടന്നത്.

പത്തു വര്‍ഷം മുമ്പ് 2004ല്‍ പെണ്‍കുട്ടിയെ മുന്‍ കാമുകന്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തന്നെ അയാള്‍ നിര്‍ബന്ധിച്ച് ഭാര്യയാക്കുകയും ഒരു കുഞ്ഞിന് ജന്മം നല്‍കും ചെയ്തെന്നും തിരിച്ചത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തി.

പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് 41കാരനായ ഇസഡോറ ഗാര്‍സ്യക്കെതിരെ തട്ടിക്കൊണ്ടുപോവലിനും ബലാല്‍സംഗത്തിനും കേസ് എടുത്തു. ഇയാള്‍ പെണ്‍കുട്ടിയെ മാനസികമായും ശാരീരികമായും പീഢനത്തിനിരയായിക്കിയതായും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കിട്ടാതായതിനെ തുടര്‍ന്ന് കുടുംബം തിരച്ചില്‍ നിര്‍ത്തിയതായിരുന്നു.

വെബ്ദുനിയ വായിക്കുക