ഇവാങ്കയുടെ ഭര്‍ത്താവ് ചില്ലറക്കാരനല്ല, വൈറ്റ് ഹൗസില്‍ എല്ലാം തീരുമാനിക്കുന്നത് ജാരേദാണ്
കടുത്ത തീരുമാനങ്ങളുമായി നിയുക്‍ത അമേരിക്കന്‍ പ്രസിഡന്റും വിവാദനായകനുമായി ഡൊണാള്‍ഡ് ട്രംപ്. ബിസിനസുകാരനായ മരുമകനെ വൈറ്റ് ഹൗസിലെ മുഖ്യഉപദേഷ്‌ടാവായി നിയമിക്കാന്‍ ട്രംപ് തീരുമാനിച്ചു. മകൾ ഇവാങ്കയുടെ ഭർത്താവ് ജാരേദ് കുഷ്‌നെറിനാണ് തന്ത്രപ്രധാനമായ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവസരം ട്രംപ് നല്‍കിയത്.
റിയൽ എസ്റ്റേറ്റ് മേഖലയിലെ ബിനിനസുകാരനാണ് ജാരേദാണ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിനായി പ്രചാരണ പരിപാടികള്‍ നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജാരേദ് നടത്തിയ ഇടപെടലുകള്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
അതേസമയം, പുതിയ തീരുമാനത്തിനെതിരെ ഡെമോക്രാറ്റിക് അംഗങ്ങൾ രംഗത്തെത്തി. മരുമകനെ നിയമിക്കാനുള്ള തീരുമാനം ട്രംപ് പുനഃപരിശോധിക്കണമെന്നു ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടു.
മരുമകൻ വിലമതിക്കാനാവാത്ത സ്വത്താണെന്നും ഇങ്ങനെയൊരു പദവി നൽകുന്നതിൽ അഭിമാനിക്കുന്നുവെന്നും നേരത്തെ ട്രംപ് പറഞ്ഞിരുന്നു.