ജപ്പാനില്‍ ടോക്കിയോ ഉള്‍പ്പെടെയുള്ള ഒന്‍പതു സ്ഥലങ്ങളില്‍ മാര്‍ച്ച് ഏഴുവരെ കൊവിഡ് മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈമാസം പകുതിയോടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കും.