ഇത് ആദ്യമായാണ് പാക് അധീന കശ്‌മീരില്‍ ഇത്തരമൊരു നീക്കം. സംയുക്ത പട്രോളിങ്ങിന്റെ വിവരം ചൈനയുടെ ദേശീയമാധ്യമമായ പീപ്പിള്‍സ് ഡെയ്‌ലിയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇരു സേനാവിഭാഗങ്ങളും അതിര്‍ത്തിയിലെ വിവിധയിടങ്ങളില്‍ പട്രോളിങ് നടത്തുന്നതിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.