പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഇരുപതിലേറെ മരണം; നിരവധി പേര്‍ക്ക് ഗുരുതര പരുക്ക് - വീഡിയോ

ചൊവ്വ, 12 ജൂലൈ 2016 (18:27 IST)
ദക്ഷിണ ഇറ്റലിയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഇരുപതിലേറെ പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അഡ്രിയാറ്റിക് തീരത്തെ ബാരി നഗരത്തിനു സമീപമാണ് അപകടം നടന്നത്. 
 
ഒരേ ട്രാക്കില്‍ കൂടിയാണ് രണ്ട് ട്രെയിനുകളും സഞ്ചരിച്ചത്. തുടര്‍ന്നാണ് അപകടമുണ്ടായത്. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെന്നും ട്രെയിനില്‍ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണെന്നും സുരക്ഷ പ്രവര്‍ത്തകരിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
 
സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സംഭവത്തിന്റെ വ്യക്തമായ കാരണം മനസ്സിലാകുന്നതു വരെ അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റോ റെന്‍സി പ്രതികരിച്ചു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക