കരയുദ്ധത്തിനും സജ്ജം ! മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി

വ്യാഴം, 26 ഒക്‌ടോബര്‍ 2023 (08:55 IST)
ഗാസയില്‍ കരയുദ്ധത്തിനും ഇസ്രയേല്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. കരയുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. എന്നാല്‍ യുദ്ധ നടപടികള്‍ എങ്ങനെയായിരിക്കുമെന്നോ എപ്പോള്‍ ആയിരിക്കുമെന്നോ നെതന്യാഹു വെളിപ്പെടുത്തിയില്ല. ഇതിനോടകം ആയിരക്കണക്കിനു ഹമാസ് ഭീകരരെ ഇസ്രയേല്‍ സൈന്യം വധിച്ചെന്നും നെതന്യാഹു പറഞ്ഞു. 
 
ഹമാസ് ഇസ്രയേലിനു നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കും. അതില്‍ താനടക്കം എല്ലാവരും ഉത്തരം പറയാന്‍ ബാധ്യസ്ഥരാണെന്നും നെതന്യാഹു പറഞ്ഞു. 
 
ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 6000 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 756 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 344 കുട്ടികളും ഉള്‍പ്പെടുന്നു. 150 ക്യാംപുകളിലായി ആറ് ലക്ഷം പേരാണ് ഇപ്പോള്‍ മാറിതാമസിച്ചിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍