ഐഎസിലെത്തിയ ഇന്ത്യന്‍ യുവതികള്‍ ചെയ്യുന്ന ജോലി എന്തെന്ന് അറിഞ്ഞാല്‍ അറയ്ക്കും; റിപ്പോര്‍ട്ട് പുറത്ത്!
ശനി, 22 ഒക്ടോബര്‍ 2016 (15:46 IST)
ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) അംഗമാകാന്‍ സിറിയയിലേക്ക് പോയ ഇന്ത്യന്‍ പെണ്‍കുട്ടികളടക്കമുള്ളവരെ ഭീകരര്‍ ലൈംഗിക അടിമകളാക്കിയെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര, തെലുങ്കാന എന്നിവടങ്ങളില്‍ നിന്ന് എത്തിയവരെയും ഭീകരര്‍ ലൈംഗികതയ്ക്കായി ഉപയോഗിക്കുന്നുണ്ട്.
ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നായി ഐ എസില്‍ എത്തിയ പെണ്‍കുട്ടികളെ ആദ്യം പാചകക്കാരായും മറ്റു ജോലിക്കാരായും നിയോഗിച്ചിരുന്നു. ഇറാഖി സേനയുടെ മുന്നേറ്റം ശക്തമാകുകയും റിക്രൂട്ട്മെന്റ് നടക്കാതാകുകയും ചെയ്തതോടെയാണ് ഈ പെണ്‍കുട്ടികളെ ലൈംഗികതയ്ക്കായി ഭീകരര്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്.
ലൈംഗിക ആവശ്യങ്ങള്‍ക്കായി യസീദി വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികളെയും പ്രദേശത്തെ ഗോത്രവര്‍ഗത്തിലുള്ള പെണ്‍കുട്ടികളെയുമാണ് ഐഎസ് ഇതുവരെ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഗോത്ര വര്‍ഗ പ്രദേശങ്ങളില്‍ നിന്ന് ശക്തമായ ചെറുത്തു നില്‍പ്പും ഇറാഖി സേനയുടെ മുന്നേറ്റത്തോടെ യസീദി പെണ്‍കുട്ടികളെ ലഭിക്കാതെ വരുകയും ചെയ്തതോടെയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് എത്തിയവരെ ഭീകരര്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.
ആവശ്യം കഴിഞ്ഞ സ്ത്രീകളെ നഗ്നരാക്കി പ്രദര്‍ശിപ്പിച്ച് വന്‍ തുകയ്ക്ക് വില്‍ക്കുന്ന സാഹചര്യവും വര്‍ദ്ധിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് ഇത്തരത്തില്‍ വില്‍ക്കുന്നത്. ഇവര്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലും. സിറയയിലെ വടക്കന്‍ മൊസൂളിലെ ടാല് റോമന്‍ ജില്ലയിലെ യുവതികളെയാണ് കൂടുതലായും ലൈംഗികതയ്ക്കായി ഉപയോഗിച്ചിരുന്നത്.